കോഴിക്കോട്:  റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച യുവതിയെ ഇടിക്കാതിരിക്കാനായി ബൈക്ക് വെട്ടിച്ച മധ്യവയസ്കന്‍ വീണ് മരിച്ചു. വെള്ളായിക്കോട് പുറ്റേക്കടവ് വലിയ പുരയ്ക്കല്‍ ശശി (64) യാണ് ഞായറാഴ്ച രാവിലെ പന്നിയൂർക്കുളത്ത് വച്ച് അപകടത്തിൽപ്പെട്ടത്. 

കുന്നത്ത് പാലത്തെ സ്വകാര്യ ഫർണിച്ചര്‍ വിപണന കേന്ദ്രത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു ശശി. രാവിലെ വീട്ടിൽ നിന്ന് ജോലിക്ക് പോവുമ്പോഴായിരുന്നു അപകടം. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: കോമളം. മക്കൾ: ഷൈജു, ഷിജു, ഷിജില. മരുമക്കൾ: ബിജേഷ്, നിമ്മി, വിജി.