ഭാര്യയുടെ മരണവിവരം അറിയാതെയാണ് അശോകൻ്റെ വേർപാട്. 

കോഴിക്കോട്: കൊവിഡ് ബാധിച്ച് ഭാര്യ മരിച്ചതിനു പിന്നാലെ ഭർത്താവും മരിച്ചു. കോഴിക്കോട് കോവൂർ എംഎൽഎ റോഡിൽ താഴെ പൈമണ്ണിയിൽ അശോകൻ (66) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാല് ദിവസം മുമ്പാണ് ഭാര്യ വള്ളി മരിച്ചത്. ഭാര്യയുടെ മരണവിവരം അറിയാതെയാണ് അശോകൻ്റെ വേർപാട്. കോഴിക്കോട് പാസ്പോർട്ട് ഓഫീസിലെ റിട്ടേഡ് ജീവനക്കാരനാണ് അശോകൻ. മക്കൾ: ദീപ്തി (അധ്യാപിക, ഫറോക്ക് ഗണപത് എച്ച്.എസ്.എസ് ) ദിലീപ്. മരുമക്കൾ: പ്രജീഷ് (പരസ്യ വിഭാഗം, മംഗളം ദിനപത്രം, കോഴിക്കോട്), ശ്യാമിലി. സഹോദരങ്ങൾ: വേലായുധൻ, കല്യാണി, പരേതയായ ദേവകി, ദേവി. സംസ്കാരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടന്നു.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona