ഏണിവെച്ച് ഏറെ പ്രയാസപ്പെട്ട് താഴെ എത്തിച്ച ശേഷം തൃക്കുന്നപ്പുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഹരിപ്പാട് : മോട്ടോർ ഉപയോഗിച്ച് വീടീന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. തൃക്കുന്നപ്പുഴ കോട്ടേമുറിയിൽ മാടത്തിങ്കൽ മുഹമ്മദ് കുഞ്ഞിന്റെ മകൻ സലിമാണ് (46) മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടേയാണ് സംഭവം. മുകളിലേക്ക് കയറുവാൻ ചവിട്ടുപടികൾ ഇല്ലാത്തതിനാൽ ഷോക്കേറ്റ് വീണ സലീമിനെ ഉടൻ താഴെ എത്തിക്കുവാൻ കഴിഞ്ഞില്ല. ഏണിവെച്ച് ഏറെ പ്രയാസപ്പെട്ട് താഴെ എത്തിച്ച ശേഷം തൃക്കുന്നപ്പുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
