ഇടുക്കി: ഇടുക്കിയില്‍ കാട്ടനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. അടിമാലി പഞ്ചായത്തിലെ പഴമ്പിള്ളിച്ചാൽ കമ്പി ലൈൻ സ്വദേശി പുവത്തിങ്കൽ പ്രിൻസ് ചാക്കോ ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ന് ആണ് സംഭവം നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന പ്രിൻസിനെ ആന ഓടിക്കുകയും പിടികൂടി ആക്രമിക്കുകയുമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. രാത്രി 8 മണിയോടെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വനപാലകരുടെ സഹായത്തോടെ നാട്ടുകാർ എത്തി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സുജയാണ് ഭാര്യ.