ചാലിയം സ്വദേശി വെള്ളേക്കാട് വീട്ടില്‍ ടിപി ഗോപാലകൃഷ്ണനാണ് മരിച്ചത്. വീടിന്‍റെ കോണ്‍ക്രീറ്റ് നനയ്ക്കുന്നതിനിടെ മോട്ടോര്‍ പമ്പില്‍ നിന്ന് ഷോക്കടിക്കുകയായിരുന്നു

കോഴിക്കോട്: കോണ്‍ക്രീറ്റ് നനയ്ക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. ചാലിയം സ്വദേശി വെള്ളേക്കാട് വീട്ടില്‍ ടിപി ഗോപാലകൃഷ്ണനാണ് മരിച്ചത്. വീടിന്‍റെ കോണ്‍ക്രീറ്റ് നനയ്ക്കുന്നതിനിടെ മോട്ടോര്‍ പമ്പില്‍ നിന്ന് ഷോക്കടിക്കുകയായിരുന്നുവെന്ന് ഫറോക്ക് പോലീസ് അറിയിച്ചു.

അപകടം സംഭവിച്ച ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഫറോക്ക് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.