ആലപ്പുഴ: ചേര്‍ത്തല ചിറ്റേഴത്ത്  വയോധികന്‍  പാമ്പുകടിയേറ്റ് മരിച്ചു. ആദ്യകാല ലൈറ്റ‌് ആൻഡ‌് സൗണ്ട‌് സ്ഥാപന ഉടമയായ സി കെ വരേന്ദ്രനാഥ പൈ (74) ആണ് മരിച്ചത്. ഞായറാഴ‌്ച രാത്രി ഏഴോടെ വീടിനുള്ളിൽനിന്ന‌് അടുക്കളഭാഗത്തേക്ക‌് ഇറങ്ങിയപ്പോഴാണ‌് പാമ്പ‌് കടിച്ചത‌്. താലൂക്ക് ആശുപത്രിയില്‍ ഉടനെ എത്തിച്ചെങ്കിലും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക‌് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.