ആലപ്പുഴ: ആലപ്പുഴ സ്വദേശി പാലക്കാട് വച്ച് ചെത്തുന്നതിനിടെ തെങ്ങിനുമുകളില്‍ നിന്ന് വീണുമരിച്ചു.  ആലപ്പുഴ ന​ഗരസഭ 26-ാം വാര്‍ഡ് വല്ലേവെളി മുരളീധരന്‍ (ഉണ്ണപ്പന്‍-65) ആണ് മരിച്ചത്. പാലക്കാട് മീനാക്ഷിപുരം തെങ്ങിന്‍തോപ്പിലായിരുന്നു സംഭവം. നവംബർ 22ന് വൈകുന്നേരമായിരുന്നു അപകടം നടന്നത്. പാലക്കാട് ജില്ലാ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.