കോട്ടയം: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.  മേലോരം പുന്നത്തോലി സിബി (47) ആണ് മരിച്ചത്.  തടിപ്പണിക്കാരനായ സിബി ജോലികഴിഞ്ഞു മടങ്ങും വഴി രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. 34-ാം മൈലിൽ വച്ച് ജീപ്പും സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിബിയെ ഉടൻതന്നെ മുണ്ടക്കയം 35-ാം മൈൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.