മണ്ണഞ്ചേരി: മണ്ണഞ്ചേരിയില്‍ ടൂറിസ്റ്റ് കാറിടിച്ച് ലോട്ടറി വിൽപനക്കാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ആം വാർഡിൽ പന്നിശ്ശേരി വെളിവീട്ടിൽ ഗോപാലകൃഷ്ണൻ (70) ആണ് മരിച്ചത്. ആലപ്പുഴ -തണ്ണീർമുക്കം റോഡിൽ മണ്ണഞ്ചേരി അടിവാരം ജംഗ്ഷനിൽ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.

പെട്രോൾ പമ്പിൽ ടിക്കറ്റ് വിൽപ്പനയ്ക്ക് ശേഷം റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോൾ ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന ടൂറിസ്റ്റ് കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇയാൾ സംഭവസ്ഥലത്തു വെച്ചുതന്നെ മരിക്കുകയായിരുന്നു.