പരിക്കേറ്റ വിനോദനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല... 

കോഴിക്കോട്: വടകര കൈനാട്ടിയില്‍ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പുതുപ്പണം കറുകയില്‍ മൂലയില്‍ വിനോദനാണ് (52) മരിച്ചത്. പാലോളിപ്പാലത്ത് മത്സ്യവില്‍പന നടത്തുന്ന വിനോദന്‍ സുഹൃത്ത് ഓടിച്ച പിക്കപ്പ് വാനില്‍ ചോമ്പാലില്‍ മത്സ്യം എടുക്കാന്‍ പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ വിനോദനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഎം കറുക ബ്രാഞ്ച് സെക്രട്ടറിയായ വിനോദന്‍. പരേതനായ രാഘവന്റെയും കൗസുവിന്റെയും മകനാണ്. ഭാര്യ: സിന്ധു. മക്കള്‍: അതുല്യ, അനഘ. മരുമകന്‍: വിജിലേഷ് (പുറമേരി). സഹോദരങ്ങള്‍ : അരവിന്ദാക്ഷന്‍, വത്സല, വത്സലന്‍.