തിരുവനന്തപുരം: സഹോദരന്‍റെ മകളെ എൻട്രൻസ് പരീക്ഷയ്ക്കായി കൊണ്ടുപോകവെ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. ചിറയിൻകീഴ് കടകം ചന്ദിരം കമ്പിക്കകത്ത് വീട്ടിൽ ഷാജി (51) ആണ് മരിച്ചത്. വ്യാഴാഴ് ച രാവിലെ തിരുവനന്തപുരം കേശവദാസപുരം പരുത്തിപ്പാറ ജംഗ് ഷനു സമീപം വച്ചാണ് സംഭവം. 

നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് സ്റ്റിയറിംഗ് ശക്തമായി നെഞ്ചിൽ ഇടിക്കുകയായിരുന്നു. ആൾട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഷാജിയുടെ ജേഷ്ഠന്‍റെ ഭാര്യ മഞ്ജുവും മകൾ സംഗീതയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഷാജിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സി.പി.ഐ എം കടകം ചന്ദിരം ബ്രാഞ്ച് അംഗവും ശാർക്കര ഗവ.യു.പി.എസിലെ സ് കൂൾ ബസ് ഡ്രൈവറുമായിരുന്നു ഷാജി. ഷാജിയുടെ ഭാര്യ: റീജ. മക്കൾ: ദിവ്യശ്രീ, ആഷിക്.