സ്വകാര്യ റിസോർട്ടിന് സമീപത്തെ വെള്ളക്കെട്ടിൽ അശ്വിൻ അകപ്പെടുകയായിരുന്നു. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കൽപ്പറ്റ ഫയർഫോഴ്സും നാട്ടുകാരും ചേ‍ർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

വയനാട്: വയനാട് കാരാപ്പുഴ ഡാമിൽ യുവാവ് മുങ്ങി മരിച്ചു. വാഴവറ്റ കുറമ കോളനിയിലെ ശശിയുടെ മകൻ അശ്വിനാണ് മരിച്ചത്. സ്വകാര്യ റിസോർട്ടിന് സമീപത്തെ വെള്ളക്കെട്ടിൽ അശ്വിൻ അകപ്പെടുകയായിരുന്നു.

കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കൽപ്പറ്റ ഫയർഫോഴ്സും നാട്ടുകാരും ചേ‍ർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ബത്തേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona