എറണാകുളത്തേക്ക് പോവുയായിരുന്ന അശ്വരാജ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി ടൂറിസ്റ്റ് ബസിന്റെ മുന്നിലേക്ക്  വീഴുകയായിരുന്നു.

അരൂർ: ടൂറിസ്റ്റ് ബസ് കയറി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എഴുപുന്ന ആറാം വാർഡിൽ തൈക്കേനികർത്തിൽ ശിവൻകുട്ടിയുടെ മകൻ അശ്വരാജ് (22 ) യാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിക്ക് എരമല്ലൂർ, പിള്ള മുക്ക് ജം​ഗ്ഷനിൽ വച്ചായിരുന്നു അപകടം.

എറണാകുളത്തേക്ക് പോവുയായിരുന്ന അശ്വരാജ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി ടൂറിസ്റ്റ് ബസിന്റെ മുന്നിലേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻചക്രം കയറി ഇറങ്ങിയ അശ്വരാജ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

.