തിരുവനന്തപുരത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ എറിഞ്ഞു തകർത്ത ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പ്രതിയെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചില്ല് എറിഞ്ഞു തകർത്തയാൾ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ചന്ദ്രമൗരിയെ ആണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. മാനസികവിഭ്രാന്തി പ്രകടിപ്പിച്ച ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ചെന്തിട്ട,തൈക്കാട് ഭാഗങ്ങളിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലാണ് ഇയാൾ എറിഞ്ഞ് തകർത്തത്. സി സി ടി വി ദ്യശ്യങ്ങൾ പരിശോധിച്ചാണ് നാട്ടുകാർ ആളെ പിടികൂടിയത്. കറുത്ത ഷർട്ടും പാന്റ്സും കയ്യിൽ കവറുമായെത്തിയ ഇയാൾ പരിസരത്ത് ആളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കല്ലെടുത്ത് വാഹനങ്ങളുടെ ചില്ലെറിഞ്ഞ് പൊട്ടിച്ചത്. ദൃശ്യങ്ങളിൽ നിന്ന് ആളെ തിരിച്ചറിഞ്ഞവർ പരിസരങ്ങളിൽ അന്വേഷണം നടത്തി ഡി പി ഐ ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു.