എറണാകുളത്ത് മെക്കാനിക്കല്‍ എന്‍ജിനീയറാണ് അരുണ്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 

ഹരിപ്പാട്: വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്കില്‍ അജ്ഞാത വാഹനമിടിച്ച് കാര്‍ത്തികപ്പള്ളി മഹാദേവികാട് അരുണ്‍ ഭവനത്തില്‍ കുഞ്ഞുമോന്‍-വസന്ത ദമ്പതികളുടെ മകന്‍ അരുണ്‍കുമാര്‍ (30) ആണ് മരിച്ചത്. ദേശീയപാതയില്‍ തോട്ടപ്പള്ളി മാത്തേരി ജങ്ഷനു സമീപം വെള്ളിയാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം. എറണാകുളത്ത് മെക്കാനിക്കല്‍ എന്‍ജിനീയറാണ് അരുണ്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. എതിരെ വന്ന മറ്റൊരു വാഹനം ഇടിച്ച് റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona