Asianet News MalayalamAsianet News Malayalam

ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കടയുടമ മരിച്ചു

കടയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകവെ മൂഴിക്കല്‍പാലത്തിനു സമീപത്തുനിന്ന് വശം തിരിയാന്‍ ശ്രമിക്കവെ പിന്നില്‍ നിന്ന് അമിതവേഗതയിലെത്തിയ കാര്‍ അന്‍സാറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
 

man dies after car hits bike
Author
Kozhikode, First Published Aug 12, 2021, 10:24 PM IST

കോഴിക്കോട്: ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കടയുടമ മരിച്ചു. ചെറുവറ്റ കേലാട്ട് അന്‍സാര്‍ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂഴിക്കല്‍ പാലത്തിനു സമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂഴിക്കലിലെ ഐവറി ഡോര്‍സ് ആന്‍ഡ് ലോക്ക്‌സ് കടയുടമയാണ് അന്‍സാര്‍.

കടയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകവെ മൂഴിക്കല്‍പാലത്തിനു സമീപത്തുനിന്ന് വശം തിരിയാന്‍ ശ്രമിക്കവെ പിന്നില്‍ നിന്ന് അമിതവേഗതയിലെത്തിയ കാര്‍ അന്‍സാറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍ ബൈക്കില്‍ നിന്നും തെറിച്ചു ഇടിച്ച കാറിനു മുകളില്‍ തന്നെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന അന്‍സാര്‍ വ്യാഴാഴച രാവിലെയാണ് മരിച്ചത്. പിതാവ് : പരേതനായ കേലാട്ട് മോയിന്‍ കുട്ടി, മാതാവ്: സുബെദ. ഭാര്യ: റസ്മിയ (ചെറുകുളം). മക്കള്‍: ഫിസ, ലെഫ്‌ലിന്‍. സഹോദരങ്ങള്‍: ഹാഷിം, ഷെഫീര്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios