രാവിലെ 6.30 തോടെയായിരുന്നു സംഭവം. കുന്നംകുളത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് മീൻ കൊണ്ടു പോകുന്ന വണ്ടി വീടിനു മുന്നിൽ വെച്ചാണ് ജെയിംസിനെ ഇടിച്ചത്

തൃശൂർ: കുന്നംകുളത്തിന് സമീപം മീൻ കയറ്റിയ ലോറി നിയന്ത്രണം വിട്ട് ഇടിച്ച് ഗ്യഹനാഥന് ദാരുണാന്ത്യം.
പാറേമ്പാടം തലക്കോട്ടുകര വീട്ടിൽ പാവുണ്ണിയുടെ മകൻ ജെയിംസ് ആണ് മരിച്ചത്. രാവിലെ 6.30 തോടെയായിരുന്നു സംഭവം. കുന്നംകുളത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് മീൻ കൊണ്ടു പോകുന്ന വണ്ടി വീടിനു മുന്നിൽ വെച്ചാണ് ജെയിംസിനെ ഇടിച്ചത്. റോഡരികിൽ നിന്നയാളെ ഇടിച്ച് വീഴ്ത്തിയ ശേഷം ലോറി വൈദ്യുതി പോസ്റ്റും ഇടിച്ച് തകർത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona