നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവര്‍ക്കൊപ്പം എത്തിയ നൗഫല്‍ ടിപ്പറിനടിയില്‍ അകപെട്ടത്. 

കോഴിക്കോട്: മുക്കത്ത് ടിപ്പര്‍ ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു. കൊടിയത്തൂര്‍ മാവായി സ്വദേശി നൗഫല്‍ (35) ആണ് മരിച്ചത്. തോട്ടുമുക്കം പുതിയടത്തായിരുന്നു അപകടം. നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവര്‍ക്കൊപ്പം എത്തിയ നൗഫല്‍ ടിപ്പറിനടിയില്‍ അകപെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മക്കളെ ഇരുമ്പ് ദണ്ഡുകൊണ്ട് പൊള്ളിച്ചു; അച്ഛന്‍ പൊലീസ് പിടിയില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona