കാലിനും പുറത്തും പൊള്ളലേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. മൂന്ന് കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ്. 

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് കുട്ടികളെ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് പൊള്ളിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ജെപി നഗര്‍ സ്വദേശിയായ തമിള്‍ശെല്‍വനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. കാലിനും പുറത്തും പൊള്ളലേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. മൂന്ന് കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ്. തമിള്‍ശെല്‍വന്റെ ആദ്യഭാര്യയിലെ കുട്ടികളാണ് മൂന്ന് പേരും. ഭാര്യ മരിച്ചതിന് ശേഷം കുട്ടികളെ ഇയാള്‍ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

തൊട്ടിലില്‍ ഉറക്കിക്കിടത്തിയ കുഞ്ഞ് മുറ്റത്തിറങ്ങി; മീന്‍കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona