Asianet News MalayalamAsianet News Malayalam

കൈ കഴുകുന്നതിനിടെ കുളത്തില്‍ വീണ് മധ്യവയസ്കന്‍ മരിച്ചു

കായംകുളത്ത് നിന്നും വന്ന ഫയർഫോഴ്സ് ആംബുലൻസിൽ കായംകുളം താലൂക്ക് അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

man drown in pond
Author
Kayamkulam, First Published Aug 10, 2019, 11:04 PM IST

കായംകുളം: കൈ കഴുകുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് മധ്യവയസ്കന്‍ മരിച്ചു. പത്തിയൂർ കളയ്ക്കാട്ട് തെക്കതിൽ സുരേഷ് (52) കുളത്തിൽ വീണ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പത്തിയൂർ ആറാട്ട് കുളത്തിൽ കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്.

കുളത്തിന്റെ പടവിൽ നിന്ന് കൈ കഴുകുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു. സംഭവം അറിഞ്ഞ് സമീപവാസികൾ ഓടി കൂടിയിരുന്നു. വഴിയാത്രക്കാരായ രണ്ട് യുവാക്കൾ കുളത്തിൽ ഇറങ്ങി സുരേഷിനെ കരയ്ക്ക് എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. കായംകുളത്ത് നിന്നും വന്ന ഫയർഫോഴ്സ് ആംബുലൻസിൽ കായംകുളം താലൂക്ക് അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


 

Follow Us:
Download App:
  • android
  • ios