വീടിന് സമീപത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയോടെ ബൈക്കിലെത്തിയ യുവാവ് വഴി ചോദിച്ചു. വഴി പറ‌ഞ്ഞ് കൊടുത്തപ്പോൾ നഗ്നതാ പ്രദർശനം

ആലപ്പുഴ: പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം നടക്കാവ് ചാങ്കൂർ പടീറ്റതിൽ വീട്ടിൽ മധുസൂദനനനെ (മനു-36) യാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 28ന് ആയിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീടിന് സമീപത്തുള്ള റോഡിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്ത് ബൈക്കിൽ എത്തിയ പ്രതി മാവേലിക്കരക്ക് പോകാനുള്ള വഴിചോദിക്കുകയും വഴിപറഞ്ഞു കൊടുത്ത പെൺകുട്ടിയുടെ നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. കായംകുളം എരുവയിൽ ബാർബർ ഷോപ്പ് നടത്തുന്ന മധുസൂദനൻ കരീലക്കുളങ്ങര, കനകക്കുന്ന് പോലീസ് സ്റ്റേഷൻ പരിധികളിലും സാമാനമായ കുറ്റം മുൻപ് ചെയ്തിട്ടുണ്ട്. 

മാവേലിക്കര പോലീസ് ഇൻസ്പെക്ടർ ബിജോയ് എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത് കുമാർ, അരുൺ ഭാസ്ക്കർ, സിവിൽ പോലീസ് പോലീസ് ഓഫീസർമാരായ ജിതിൻ കൃഷ്ണ, അനന്തമൂർത്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം