നാട്ടുകാർ തടഞ്ഞുവെച്ചെങ്കിലും വൈദ്യുതി ആഫീസിൽ നിന്നും ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപെട്ടു.
കായംകുളം:വൈദ്യുതി ബോർഡ് ജീവനക്കാരനെന്ന വ്യാജനെ വീടുകളിലെത്തി പണം തട്ടിയ യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.ഐക്യജങ്ഷൻ ചേലപ്പുറം ഭാഗത്ത് ബുധനാഴ്ച രാവിലെ 11 നാണ് വൈദ്യതിബിൽ അടക്കാത്ത വീട്ടിൽ കയറി തട്ടിപ്പ് നടത്തിയത്. വീട്ടുകാർക്ക് സംശയം തോന്നി അയാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.
നാട്ടുകാർ തടഞ്ഞുവെച്ചെങ്കിലും വൈദ്യുതി ആഫീസിൽ നിന്നും ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപെട്ടു. മാവേലിക്കര ഇലക്ട്രിക്കൽ സെക്ഷൻറ പേരിൽ തയ്യാറാക്കിയ സജീർ, ലൈൻമാൻ 2 എന്ന വിലാസത്തിലുള്ള വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തി വന്നത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതാഗംമൂട് സ്വദേശിയായ ഇയാൾ ഇപ്പോൾ ചേരാവള്ളിയിലാണ്താമസിക്കുന്നെതെന്നുo നേരത്തെ നഗരത്തിലെ ഒരു പ്രധാന ഉച്ചഭാഷിണി സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നുവെന്നും ഇയാളെ പിടികൂടുന്നതിനായി ഉർജ്ജിതമായ അന്വേഷണം നടത്തുന്നതായി കായംകുളംപൊലീസ് പറഞ്ഞു.
