കോട്ടയത്ത് ബാർ ജീവനക്കാരനായ ഷിബു സാമ്പത്തിക ബുദ്ധിമുട്ടുമൂലം മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ

കോട്ടയം: കോട്ടയം സ്വദേശിയായ ബാർ ജീവനക്കാരനെ പമ്പയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പനച്ചിക്കാട് നെടുമ്പുറത്ത് ഷിബു ഫിലിപ്പ് (56) ആണ് മരിച്ചത്. കോട്ടയത്ത് ബാർ ജീവനക്കാരനായ ഷിബു സാമ്പത്തിക ബുദ്ധിമുട്ടുമൂലം മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടനാട്ടിലെ വെളിയനാട് ഭാഗത്ത് ആറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred