ആലപ്പുഴ: വേമ്പനാട്ട് കായലില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തി. പുന്നപ്ര വട്ടയാൽ തൈച്ചിറ വേണുഗോപാലിന്‍റെ മകൻ വിഷ്ണു (28) വിനെയാണ് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികള്‍ രാവിലെ ആറ് മണിയോടെ കാട്ടുപറം പള്ളിക്ക് സമീപം വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച മുതല്‍ വിഷ്ണുവിനെ കാണാതായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.

മൃതദേഹത്തിൽ നിന്ന് ലഭിച്ച അധാർ കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ബന്ധുക്കൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ് വിഷ്ണു.