വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ കയറി പകൽ സമയത്താണ് ഇയാൾ കടന്നുപിടിച്ചത്.

ഇടുക്കി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. കോലാനി പഞ്ചവടിപ്പാലം ചേലയ്ക്കല്‍ ശിവന്‍ (59) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ശിവൻ. കഴിഞ്ഞ ബുധനാഴ്ച പകലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 79 വയസുകാരിയുടെ വീട്ടില്‍ ബള്‍ബ് മാറ്റിയിടാന്‍ സഹായിക്കാനെന്ന വ്യാജേന എത്തിയ ശേഷം അവരെ കടന്നുപിടിക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്. വെള്ളിയാഴ്ച വീട്ടില്‍ നിന്നും പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം