അപകടത്തിൽ ബിനേഷിന് വാരിയെല്ലിനാണ്  പരിക്കേറ്റിട്ടുള്ളത്. വൈകാതെ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് വാഴപ്പള്ളം ചിറകുന്നേല്‍ വീട്ടില്‍ ബിനേഷിനാണ് പരിക്കേറ്റത്. 

കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് വേങ്ങശ്ശേരി പള്ളിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തിൽ ബിനേഷിന് വാരിയെല്ലിനാണ് പരിക്കേറ്റിട്ടുള്ളത്. വൈകാതെ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ മലപ്പുറത്ത് രണ്ടിടത്തും ആലപ്പുഴയിലും കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നു. മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരിക്ക് അടക്കം പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. 

Also Read:- നിലമ്പൂരില്‍ യാത്രയ്ക്കിടെ 53കാരന് സൂര്യാഘാതമേറ്റു; കൈകളിലും വയറിലും പൊള്ളി കുമിളകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo