ചങ്ങനാശ്ശേരി: കാമുകിയെ വീഡിയോ കോള്‍ ചെയ്തു കൊണ്ടിരിക്കെ യുവാവ് തൂങ്ങി മരിച്ചു. ചങ്ങനാശ്ശേരി പൂച്ചിമുക്കിലെ റോഡില്‍ ചൊവ്വാഴ്ച രാത്രി രണ്ടു മണിയോടെയാണ് സംഭവം. ആലപ്പുഴ വണ്ടാനം സ്വദേശിയായ ബാദുഷ(26)യെയാണ് ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  

കാമുകിയെ വീഡിയോ കോളിലിലുള്ളപ്പോള്‍ ലൈവായാണ് യുവാവ് ആത്മഹത്യ ചെയ്തത്. കാമുകന്‍ തൂങ്ങി മരിക്കുന്നതു കണ്ട് ഭയന്ന യുവതി ഇയാള്‍ ജോലി ചെയ്യുന്ന കടയുടെ ഉടമയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 

Read More: ബേക്കറിയിൽ സാധനം വാങ്ങാൻ വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ