റോഡിൽ കെട്ടിയ കമാനം പൊളിക്കുന്നതിനിടയിൽ ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റു, തൊഴിലാളി മരിച്ചു

വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ചായം ജംഗ്ഷനിൽ നിർമ്മിച്ചിരുന്ന അലങ്കാര കമാനം പൊളിച്ചു മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.

Man have died from electric shock while working in trivandrum

തിരുവനന്തപുരം : വിതുരയിൽ റോഡിൽ കെട്ടിയ കമാനം പൊളിക്കുന്നതിനിടയിൽ ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ചായം സ്വദേശി പ്രകാശ് (44) ആണ് മരിച്ചത്. വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ചായം ജംഗ്ഷനിൽ നിർമ്മിച്ചിരുന്ന അലങ്കാര കമാനം പൊളിച്ചു മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. രാവിലെ 11 മണിയോടെ അടുത്തുള്ള ഇലക്ട്രിക് ലൈനിൽ തട്ടി പ്രകാശ് താഴെ വീണു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. 2.30 ഓടെ മരിച്ചു. വിതുര പൊലീസ് കേസ് എടുത്തു. 

കോഴിവണ്ടി മറിഞ്ഞു, കോഴികളെ പിടികൂടാൻ ഓടിക്കൂടി നാട്ടുകാർ, പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും തിരിഞ്ഞുനോക്കിയില്ല

 

 

Latest Videos
Follow Us:
Download App:
  • android
  • ios