കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ വിവാഹ ചടങ്ങുകൾക്കെത്തിയ ആളുകളുടെ കാറുകൾ അടിച്ചു തകർത്തു. ചെങ്ങളായി സ്വദേശി അബ്ദുൽ ഫത്താഹിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ആറ് കാറുകൾ ആണ് തകർത്തത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. ചക്കരക്കൽ സ്വദേശി റഫീഖ് ആണ് പൊലീസിന്‍റെ കസ്റ്റഡിയിൽ ഉള്ളത്. ഇയാൾക്ക് മനസികസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇയാളുടെ ആക്രമണത്തിൽ ഉണ്ടായത്.