ചങ്ങനാശേരി ഇത്തിത്താനം കൂടത്തിങ്കല്‍ ശശിധരന്‍ നായർ- രാധ ദമ്പതികളുടെ ഏക മകന്‍ ശരത്ത് (21) ആണ് കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരു മാസത്തോളമായി ആശുപത്രിയിൽ കഴിയുന്ന മകന്റെ ചികിത്സയ്ക്ക് പണമില്ലാതെ കുടുംബം വലയുകയാണ്.  

കാവാലം: കടുത്ത പനിയെ തുടർന്ന് കരളിന്റേയും കിഡ്‌നിയുടേയും പ്രവര്‍ത്തനം തകരാറിലായി ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു. ചങ്ങനാശേരി ഇത്തിത്താനം കൂടത്തിങ്കല്‍ ശശിധരന്‍ നായർ- രാധ ദമ്പതികളുടെ ഏക മകന്‍ ശരത്ത് (21) ആണ് കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരു മാസത്തോളമായി ആശുപത്രിയിൽ കഴിയുന്ന മകന്റെ ചികിത്സയ്ക്ക് പണമില്ലാതെ കുടുംബം വലയുകയാണ്.

വീട്ടുമാറാത്ത പനിയെ തുടര്‍ന്ന് ശരീരത്തില്‍ അണുബാധയുണ്ടാകുകയും അത് ആന്തരികാവയവങ്ങളെ സാരമായി ബാധിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ശരത്തിന്റെ ചികിത്സയ്ക്കും മരുന്നിനുമായി ഇതിനോടകം നാല് ലക്ഷത്തോളം രൂപ ചെലവായതായി മാതാപിതാക്കള്‍ പറയുന്നു. 

ഹോട്ടല്‍ ജീവനക്കാരനായ ശശിധരന്‍ നായരാണ് കുടുബത്തിന്റെ ഏക ആശ്രയം. അര്‍ബുദരോഗ ചികിത്സക്കുശേഷം വിശ്രമത്തില്‍ കഴിഞ്ഞുവരികയാണ് രാധ. ശരത്തിനെ ബാധിച്ചിരിക്കുന്ന അപൂര്‍വ രോഗത്തിന് ചികിത്സ തുടരാന്‍ വലിയൊരു തുക ചെലവഴിക്കേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബന്ധുക്കളുടേയും നാട്ടുകാരുടേയും സഹായത്താലാണ് ഇതുവരെയുള്ള ചെലവുകള്‍ നടത്തിയത്. തുടര്‍ ചികിത്സയ്ക്ക് സുമനസുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം. 

സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ ശശിധരന്‍ നായരുടെ പേരില്‍ കാവാലം എസ്ബിഐ ശാഖയിലുളള 38016684458 എന്ന അക്കൗണ്ട് നമ്പരിലേക്ക് പണം അയയ്ക്കാം. ഐ.എഫ്.എസ്.സി കോഡ് -എസ്.ബി.ഐ.എന്‍ 0070229.