വാഹനാപകടത്തില്‍ പരിക്കേറ്റ് രണ്ടരമാസം ആശുപത്രിയില്‍ കിടന്ന യുവാവ് മരിച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 18, Apr 2019, 4:36 PM IST
man injured in an accident died after two months
Highlights

ഫെബ്രുവരി 5 ന് പുലര്‍ച്ചെ കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയില്‍ വച്ചായിരുന്നു പ്രവീണ്‍ അപകത്തില്‍പ്പെട്ടത്.
 

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി ആരാമ്പ്രം ആത്തുട്ടയില്‍ ലക്ഷം വീട് കോളനിയിലെ പ്രവീണ്‍ കുമാര്‍(22) ആണ് മരിച്ചത്.  രണ്ടര മാസക്കാലമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍ അണുബാധയുണ്ടായതോടെയാണ് മരണപ്പെട്ടത്.

ഫെബ്രുവരി 5 ന് പുലര്‍ച്ചെ കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയില്‍ വച്ചായിരുന്നു പ്രവീണ്‍ അപകത്തില്‍പ്പെട്ടത്. പതിമംഗലം ചൂലാംവയല്‍ കയറ്റത്തില്‍ വെച്ച് പ്രവീണ്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കടവരാന്തയില്‍ ഇറക്കിയിട്ട കമ്പിയില്‍ ഇടിക്കുകയായിരുന്നു. പിതാവ്: സുരേഷ് ബാബു (കൃഷ്ണന്‍), മാതാവ്: ലീല, സഹോദരങ്ങള്‍: പ്രണോയ്, പ്രണവ്, പ്രഗതി.
 

loader