കമ്പി വടികൊണ്ട് തലക്ക് അടിക്കുകയും വലിയ വാഹനങ്ങളില്‍ നിന്നും ചാക്കുകെട്ടുകള്‍ ഇറക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് കൊളുത്ത് കൊണ്ട് പുറത്ത് വരഞ്ഞ് കീറുകയും ചെയ്യുകയായിരുന്നുവെന്ന് റഷീദ് പറഞ്ഞു.

കായംകുളം: സസ്യ മാര്‍ക്കറ്റില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് പരിക്ക്. വാഹനത്തില്‍ കൊണ്ട് നടന്ന് പച്ചക്കറി വില്‍ക്കുന്ന കായംകുളം പുളിമൂട്ടില്‍ തെക്കതില്‍ അമ്പിളി എന്ന റഷീദിനാണ് മര്‍ദ്ധനത്തില്‍ പരിക്കേറ്റത്.

വെള്ളിയാഴ്ച രാവിലെ വാഹനം പാര്‍ക്ക് ചെയ്ത് പച്ചക്കറി കയറ്റി കൊണ്ടിരിക്കുമ്പോള്‍ സമീപത്തെ മൊത്ത കച്ചവട സ്ഥാപനക്കാരന്‍ തന്നെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നെന്ന് റഷീദ് പരാതിപ്പെട്ടു. കമ്പി വടികൊണ്ട് തലക്ക് അടിക്കുകയും വലിയ വാഹനങ്ങളില്‍ നിന്നും ചാക്കുകെട്ടുകള്‍ ഇറക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് കൊളുത്ത് കൊണ്ട് പുറത്ത് വരഞ്ഞ് കീറുകയും ചെയ്യുകയായിരുന്നുവെന്ന് റഷീദ് പറഞ്ഞു.

 മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങി നിലത്തെറിഞ്ഞ് പൊട്ടിച്ചു. സംഘര്‍ഷത്തിന് ഇടയില്‍ തന്റെ കയ്യില്‍ നിന്നും മുപ്പത്തി ആറായിരം രൂപയോളം നഷ്ടപ്പെട്ടുവെന്നും റഷീദ് പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ റഷീദിനെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം പൊലീസ് കേസെടുത്തു.