നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ കുട്ടനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ആറോടെ പടുക്ക വനത്തിൽ വച്ചാണ് ആക്രമണമുണ്ടയത്. വനവിഭവങ്ങൾ ശേഖരിച്ച് തിരിച്ചു വീട്ടിലേക്ക് വരുന്നതിനിടെ വീടിനോട് അൽപ്പം  അകലെവച്ചായിരുന്നു ആനയുടെ ആക്രമണം. 

കൂടെയുള്ളവർ ബഹളം വച്ചാണ് ആനയെ പിന്തിരിപ്പിച്ചത്. വിവരമറിയിച്ചതിന് പിന്നാലെ വനപാലകരെത്തിയാണ് കുട്ടനെ ജീപ്പിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് കുട്ടന്റെ വലതു തോളെല്ല് പൊട്ടിയിട്ടുണ്ട്. വാരിയെല്ലിനും ക്ഷതമുണ്ട്.