കോഴിക്കോട് എലത്തൂർ പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടി; തെരച്ചിൽ പുരോഗമിക്കുന്നു
ആരാണ് പാലത്തിൽ നിന്ന് ചാടിയത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
കോഴിക്കോട്: കോഴിക്കോട് എലത്തൂർ പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടിയതായി വിവരം. ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് സംഭവ സ്ഥലത്ത് തെരച്ചിൽ നടത്തുന്നുണ്ട്. എലത്തൂർ പാലത്തിൽ നിന്നും ഒരാൾ ചാടുന്നത് കണ്ട ദൃക്സാക്ഷി പോലീസിൽ അറിയിക്കുകയായിരുന്നു. ആരാണ് പാലത്തിൽ നിന്ന് ചാടിയത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. തെരച്ചിൽ പുരോഗമിക്കുകയാണ്.