വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം നടന്നത്. 

ആറ്റിങ്ങല്‍: അവനവഞ്ചേരിയില്‍ ബൈക്കും പിക്കപ്പും കൂട്ടിയിടിചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഊരൂപൊയ്ക കൊച്ചു പരുത്തിയില്‍ മുരളി-ബിന്ദു ദമ്പതികളുടെ മകന്‍ അജിത്(23) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം നടന്നത്. ഉടന്‍ തന്നെ ആറ്റിങ്ങല്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഇരുവരെയും വലിയാകുന്നു താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അജിത് മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രാഹുലിനെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.