കോഴിക്കോട്: പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ് നിർത്തിയിട്ട ബൈക്കുകൾക്കിടയിലേക്ക് ഓടിക്കയറി. ബസിന്റെ ടയറിനുള്ളിൽ അകപ്പെട്ട ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 

കോടഞ്ചേരി റൂട്ടിൽ ഓടുന്ന ഹാപ്പി ടോപ്പ് ബസാണ് അപകടം വരുത്തിയത്. ദേശീയപാതയിൽ നിന്നും ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു അപകടം. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഏതാനും ബൈക്കുകളും തകർന്നു. ബസ് താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.