വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. തെരച്ചിൽ നടത്തുന്നുണ്ട്
കാസർകോട്: തോണി പുഴയിൽ മറിഞ്ഞ് നാല് പേർ രക്ഷപ്പെട്ടു. ഒരാളെ കാണാതായി. കാസർകോട് പെരുമ്പള പുഴയിലാണ് സംഭവം. പെരുമ്പള സ്വദേശി നിയാസിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ മണൽവാരാൻ പോയപ്പോഴായിരുന്നു അപകടം. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. തെരച്ചിൽ പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
