Asianet News MalayalamAsianet News Malayalam

മാവേലിക്കരയിൽ ബൈക്കിലെത്തിയ ആൾ വഴിചോദിക്കാനെന്ന വ്യാജേന വീട്ടമ്മയുടെ മാല കവർന്നു

ബൈക്കിൽ വഴിചോദിക്കാനെന്ന വ്യാജേനയെത്തി വീട്ടമ്മയുടെ മാലകവർന്നു. കൊറ്റാർകാവ് തോപ്പിൽ ബ്ലൂബെൽ ഹൗസിൽ ബഞ്ചമിന്റെ ഭാര്യ സാറാമ്മ ഐസകിന്റെ (69) മൂന്ന് പവൻ വരുന്ന മാലയാണ് ബൈക്കിലെത്തിയ ആൾ പൊട്ടിച്ചെടുത്തത്

man on a bike stole the necklace of a housewife on the pretext of asking for directions
Author
Kerala, First Published Apr 30, 2021, 10:36 PM IST

മാവേലിക്കര: ബൈക്കിൽ വഴിചോദിക്കാനെന്ന വ്യാജേനയെത്തി വീട്ടമ്മയുടെ മാലകവർന്നു. കൊറ്റാർകാവ് തോപ്പിൽ ബ്ലൂബെൽ ഹൗസിൽ ബഞ്ചമിന്റെ ഭാര്യ സാറാമ്മ ഐസകിന്റെ (69) മൂന്ന് പവൻ വരുന്ന മാലയാണ് ബൈക്കിലെത്തിയ ആൾ പൊട്ടിച്ചെടുത്തത്. 

ഇന്ന് രാവിലെ പത്തരയോടെ പഴയ എസ്ഡിഎ സ്കൂളിനു സമീപമാണു സംഭവം. പാൽ വാങ്ങി വീട്ടിലേക്കു പോവുകയായിരുന്ന സാറാമ്മയുടെ സമീപമെത്തിയ യുവാവ് ഒരു വിലാസം ചോദിച്ച ശേഷം മാല പൊട്ടിച്ചു കടക്കുകയായിരുന്നു. 

മാല പൊട്ടിക്കുന്നതു തടയാൻ ശ്രമിച്ച സാറാമ്മയെ തള്ളി വീഴ്ത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം കൊറ്റാർകാവ് കോട്ടപ്പുറത്ത് മണിയമ്മയുടെ സ്വർണമാലയും ബൈക്കിലെത്തിയ ആൾ പൊട്ടിച്ചെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios