Asianet News MalayalamAsianet News Malayalam

വഴിയരികിൽ ചോരയൊലിപ്പിച്ച് തെരുവുനായ, കാർ നിർത്തി ആശുപത്രിയിലെത്തിച്ച് യുവാവ്, ഹൃദയസ്പർശിയായ ഒരു കുറിപ്പും

സംശയം തോന്നി വാഹനം നിർത്തി നായയുടെ അടുത്ത് എത്തിയപ്പോൾ ആണ് വായിൽ നിന്ന് ചോര വരുന്നത് ശ്രദ്ധിച്ചത്. ഇതോടെ ഒരു തുണി എടുത്ത് നായയെ മൂടിയ ശേഷം രോഹനും സുഹൃത്തും ചേർന്ന് കാറിൽ നായയെ വിഴിഞ്ഞം സർക്കാർ മൃഗാശുപത്രിയിൽ എത്തിച്ചു.

Man rescues injured street dog saves its life in thiruvananthapuram vkv
Author
First Published Nov 15, 2023, 7:01 PM IST

തിരുവനന്തപുരം: കോവളത്ത് വഴിയരികിൽ വാഹനം ഇടിച്ചു പരിക്ക് പറ്റിയ തെരുവ് നായയെ ആശുപത്രിയിൽ എത്തിച്ച് യുവാവ്. കഴിഞ്ഞ ദിവസം വെങ്ങനൂരിൽ വളർത്തുനായയെ നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടിവലിച്ച് ക്രൂരത കാണിച്ചപ്പോഴാണ് മറ്റൊരു യുവാവ് സഹജീവിയോട് കരുണ കാട്ടി മാതൃകയായിത്.  കോവളം നീലകണ്ഠ റിസോർട്ടിന്‍റെ എക്സിക്യൂട്ടിവ് ഡയറക്ടർ രോഹൻ കൃഷണ ആണ് റോഡ് വക്കിൽ ചോര ഒലിപ്പിച്ചു നിന്ന തെരുവ് നായയെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ സഹായം നൽകിയത്. ചൊവ്വാഴ്ച വൈകിട്ട് ആണ് സംഭവം നടന്നത്. 

വെള്ളാർ നിന്ന് കോവളം ജംഗ്ഷനിലേക്ക് കാറിൽ വരുന്ന വഴിയാണ് ബൈപ്പാസ് റോഡിൽ ഡിവൈഡറിനോട് ചേർന്ന് അനങ്ങാൻ കഴിയാതെ നിക്കുന്ന നായയെ രോഹൻ കാണുന്നത്. തുടർന്ന് സംശയം തോന്നി വാഹനം നിർത്തിയ  നായയുടെ അടുത്ത് എത്തിയപ്പോൾ ആണ് വായിൽ നിന്ന് ചോര വരുന്നത് ശ്രദ്ധിച്ചത്. ഇതോടെ ഒരു തുണി എടുത്ത് നായയെ മൂടിയ ശേഷം രോഹനും സുഹൃത്തും ചേർന്ന് കാറിൽ നായയെ വിഴിഞ്ഞം സർക്കാർ മൃഗാശുപത്രിയിൽ എത്തിച്ച് പ്രാഥമിക വൈദ്യ സഹായം നൽകി. 

എന്നാൽ നായയെ സംരക്ഷിക്കാൻ സംവിധാനം ഇല്ലായെന്ന് അറിയിച്ച ആശുപത്രി അധികൃതർ നായയെ അവിടെ ഏറെ നേരം വെയ്ക്കാൻ കഴിയില്ലെനന്നും ഉടനെ കൂട്ടി കൊണ്ട് പോകാനും യുവാക്കളോട് ആവശ്യപ്പെട്ടു. തുടർന്ന് തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന പലരെയും രോഹൻ ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല.  ഇതോടെ മറ്റു വഴികൾ ഇല്ലാതെ  ഭക്ഷണം നൽകിയ ശേഷം ആശുപത്രിക്ക് സമീപം തന്നെ നായയെ വിട്ട് ഇവർ മടങ്ങുകയായിരുന്നു. 

മടങ്ങുന്ന മുൻപ് സമീപത്തെ താമസിക്കുന്ന യുവാവിനോട് രോഹൻ വിവരങ്ങൾ പറയുകയും. നായ കിടക്കുന്ന സ്ഥലത്ത് ഒരു കുറിപ്പും എഴുതി ഒട്ടിച്ച് വെച്ചാണ് രോഹനും കൂട്ടുകാരും മടങ്ങിയത്യ 'ഇത്  ഒരു പരിക്ക് പറ്റിയ നായ ആണ്. ഇവളെ ഇനിയും ഉപദ്രവിക്കരുത്, പറ്റുമെങ്കിൽ ഭക്ഷണമോ വെള്ളമോ നൽകുക, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു കുറിപ്പ്. തുടർന്ന് രാത്രി സ്ഥലത്ത് എത്തി നോക്കിയെങ്കിലും നായ അവിടെ നിന്ന് പോയിരുന്നുവെന്ന്  രോഹൻ പറഞ്ഞു.

Read More :  ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം, നാളെ അതി തീവ്രമാകും; വരുന്നത് ഇടി മിന്നലോടു കൂടിയ മഴ, 5 ദിവസം തുടരും

Follow Us:
Download App:
  • android
  • ios