വയനാട്: പുൽപ്പള്ളി കാപ്പി സെറ്റിൽ ഒരാൾ വെടിയേറ്റു മരിച്ചു. അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് സംഭവം. പുൽപ്പള്ളി സ്വദേശി നിധിൻ പത്മനാഭൻ ആണ് മരിച്ചത്.

വെടിയേറ്റ് നിധിന്‍റെ ബന്ധു കിഷോറിന് ഗുരുതര പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വെടിവെച്ച ശേഷം കാട്ടിലേക്ക് കടന്ന അയൽവാസി ചാർളിക്ക് വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങി.