കടയ്ക്കൽ ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ പുറത്തെടുത്തത്. ​ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊല്ലം: കൊല്ലം കടയ്ക്കലിൽ റോഡ് സൈഡിൽ കൂട്ടിയിട്ടിരുന്ന കെഎസ്ഇബിയുടെ കോൺക്രീറ്റ് പോസ്റ്റുകൾക്കു മുകളിൽ കിടന്നയാൾ പോസ്റ്റുകൾക്കടിയിൽ കുരുങ്ങി. കാഞ്ഞിരത്തമ്മൂട്ടിൽ സ്വദേശി ലൈജു (38)വ നാണ് പരിക്കേറ്റത്. ശരീരം പോസ്റ്റിനും മതിലിനും ഇടയിൽ ഞെരിഞ്ഞമർന്നു. കടയ്ക്കൽ ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ പുറത്തെടുത്തത്. ​ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.