ആലപ്പുഴ: ആലപ്പുഴ മുല്ലക്കല്‍ അമ്മന്‍കോവില്‍ സ്ട്രീറ്റില്‍ ലാലി ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്ന് യുവാവ് മുങ്ങി. ഉച്ചയോടെ എത്തിയ യുവാവ് ഒരു പവന്‍ തൂക്കം വരുന്ന മാല ആവശ്യപ്പെട്ടു. മാല കഴുത്തിലിട്ട് പുറത്ത് സഹായിയുടെ സ്റ്റാര്‍ട്ട് ചെയ്ത ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഇല കൊണ്ട് മറച്ചിരുന്നു. ഇത് സംബന്ധിച്ച് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി.