Asianet News MalayalamAsianet News Malayalam

ടിഷ്യൂ പേപ്പറെന്ന് കരുതി പുറത്തേക്കെറിഞ്ഞത് സ്വര്‍ണ്ണമാലയുടെ പൊതി; യുവാവിന് നഷ്ടപ്പെട്ടത് മൂന്ന് പവന്‍

പണത്തിനായി സ്വർണ്ണ മാല പണയം വെക്കാനായി കരുതിയതായിരുന്നു. യാത്രക്കിടെ ടിഷ്യൂ പേപ്പറെന്ന് കരുതിയാണ് കൈയിലുണ്ടായിരുന്ന പേപ്പർ പൊതി പുറത്തേക്കറിഞ്ഞത്. പിന്നീട് തെരഞ്ഞപ്പോഴാണ് പൊതി മാറിപ്പോയ സംഭവം മനസ്സിലായത്

man  thrown out gold chain packet thinking it was tissue paper
Author
Malappuram, First Published Aug 7, 2021, 8:35 AM IST

മലപ്പുറം: കാർ യാത്രക്കിടെ കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന കടലാസ് ടിഷ്യൂ പേപ്പറാണെന്ന് കരുതി അബദ്ധത്തിൽ  പുറത്തേക്കെറിഞ്ഞതോടെ യുവാവിന് നഷ്ടമായത് മൂന്ന് പവൻ വരുന്ന സ്വര്‍ണ്ണ മാല. കഴിഞ്ഞദിവസം എടപ്പാൾ കണ്ടനകത്താണ് സംഭവം നടന്നത്. വിദേശത്ത് പോകാനായി ടിക്കറ്റ് എടുക്കാൻ പുറപ്പെട്ടതായിരുന്നു തലമുണ്ട സ്വദേശിയായ യുവാവ്. 

പണത്തിനായി സ്വർണ്ണ മാല പണയം വെക്കാനായി കരുതിയതായിരുന്നു. യാത്രക്കിടെ ടിഷ്യൂ പേപ്പറെന്ന് കരുതിയാണ് കൈയിലുണ്ടായിരുന്ന പേപ്പർ പൊതി പുറത്തേക്കറിഞ്ഞത്. പിന്നീട് നോക്കിയപ്പോഴാണ് പൊതി മാറിപ്പോയ സംഭവം മനസ്സിലായത്. തിരിച്ചെത്തി ഏറെനേരം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios