മുപ്പത്തിയഞ്ചുകാരിയെ വീടിന് സമീപത്ത് പതിയിരുന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച കള്ളിമൂട് തെക്കേക്കര തോട്ടരികത്ത് വീട്ടില്‍ അനുവിനെ വെള്ളറട പൊലീസ് പിടികൂടി. 

തിരുവനന്തപുരം : യുവതിയെ പതിയിരുന്ന് ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. മുപ്പത്തിയഞ്ചുകാരിയെ വീടിന് സമീപത്ത് പതിയിരുന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച കള്ളിമൂട് തെക്കേക്കര തോട്ടരികത്ത് വീട്ടില്‍ അനുവിനെയാണ് (31) വെള്ളറട പൊലീസ് പിടികൂടിയത്. വീട്ടമ്മയുടെ പരാതിയിലാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടമ്മയുടെ വീടിന് സമീപം പതിയിരുന്ന ഇയാൾ ദേഹോപദ്രവം ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കുതറി മാറിയ വീട്ടമ്മ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ വെള്ളറട പൊലീസ് സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

YouTube video player