കൊല്ലം: കൊല്ലം കണ്ണനല്ലൂർ ചേരീക്കോണത്ത് മാതാപിതാക്കളൊപ്പം ഇറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ആറുമാസം പ്രായമുള്ള കുഞ്ഞിനെയാണ് പുലർച്ചെ വീട്ടിനകത്ത് നിന്നും അ‍ജ്ഞാതൻ കടത്തിക്കൊണ്ടുപോയത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം.

അടച്ചുറപ്പില്ലാത്ത വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ അ‍ജ്ഞാതൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അസമയത്ത് കുഞ്ഞുമായി പോകുന്ന അർദ്ധ നഗ്നനായ അപരിചിതനെ കണ്ട് സംശയം തോന്നിയ നാട്ടുകാരന്‍ ഇയാളെ തടയുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ കയ്യാങ്കളിയായി.

ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ വലിച്ചെറിഞ്ഞ്  പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. ഇതെല്ലാം കഴിഞ്ഞ് നാട്ടുകാർ കുഞ്ഞുമായി എത്തിയപ്പോഴാണ് മാതാപിതാക്കൾ സംഭവം അറിയുന്നത്. മാതാപിതാക്കളുടെ പരാതിയിൽ കണ്ണനല്ലൂർ പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.