ഹെല്‍മെറ്റ് ധരിക്കാതെയാണ് ഇയാള്‍ ഇരുചക്ര വാഹനമോടിച്ചത്. ഭാര്യയ്ക്ക് പണം നല്‍കാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ പോകാന്‍ അനുമതി നല്‍കിയ പൊലീസ് ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ പറഞ്ഞപ്പോഴാണ് ഇയാള്‍ കുടുങ്ങിയത്.

തിരുവനന്തപുരം: രാജ്യം ലോക്ക് ഡൗണിലായതോടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയാണ് പൊലീസ്. ആളുകള്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ചിലര്‍ ഇത് ലംഘിക്കാറുണ്ട്. നിരവധി കേസുകളാണ് ഇത്തരക്കാര്‍ക്കെതിരെ സംസ്ഥാനത്ത് രജിസറ്റര്‍ ചെയ്തിട്ടുള്ളത്. 

ലോക്ക് ഡൗണില്‍ വാഹനം തടഞ്ഞപ്പോള്‍ പ്രസവിച്ച് കിടക്കുന്ന ഭാര്യയെ കാണാന്‍ പോകുകയാണെന്നായിരുന്നു ഒരാളുടെ മറുപടി. ചെലവിനുള്ള പണം നല്‍കാനുള്ള യാത്രയിലാണെന്ന് പറഞ്ഞയാള്‍ക്ക് ഒടുവില്‍ പണി കിട്ടി. ഹെല്‍മെറ്റ് ധരിക്കാതെയാണ് ഇയാള്‍ ഇരുചക്ര വാഹനമോടിച്ചത്. ഭാര്യയ്ക്ക് പണം നല്‍കാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ പോകാന്‍ അനുമതി നല്‍കിയ പൊലീസ് ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ പറഞ്ഞപ്പോഴാണ് ഇയാള്‍ കുടുങ്ങിയത്. കയ്യിലുള്ളത് 30 രൂപ! കള്ളം പൊളിഞ്ഞെന്ന് മനസ്സിലായതോടെ ഇയാള്‍ പൊലീസിനോട് അപേക്ഷിച്ചു. പിന്നീട് സുഹൃത്തിന്റെ കയ്യില്‍ നിന്ന് പണം വാങ്ങി പിഴയടച്ച് മടങ്ങുകയായിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക