യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ ബാസിദിനെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുവെച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചി: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേലാവൂർ സ്വദേശി അബ്ദുൾ ബാസിദിനെയാണ് (29) കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്.
കുറ്റം ചെയ്ത ശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ വിമാനത്താവള അധികൃതർ തടഞ്ഞുവെക്കുകയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവള അധികൃതർ പ്രതിയെ തടഞ്ഞുവെച്ചത്. തുടർന്ന് പാലാരിവട്ടം പോലീസിന് വിവരം കൈമാറി. കരിപ്പൂരിലെത്തിയ പാലാരിവട്ടം പൊലീസ് സംഘം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.