തൃശൂരിൽ പാറമടയിൽ ചാടിയ ആൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കൊറ്റനല്ലൂർ സ്വദേശിയായ നാട്ടേക്കാടൻ ജോഷി (48) ആണ് മരണപ്പെട്ടത്. ഫയർഫോഴ്സും സ്കൂബ ഡൈവേഴ്സും ആളൂർ പൊലീസും എത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്.

തൃശൂർ: തൃശൂരിൽ പാറമടയിൽ ചാടിയ ആൾ മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുഴിക്കാട്ടുശ്ശേരി പാറക്കുളത്ത് പാറമടയിലാണ് സംഭവം. കൊറ്റനല്ലൂർ സ്വദേശിയായ നാട്ടേക്കാടൻ ജോഷി (48) ആണ് മരണപ്പെട്ടത്. ഫയർഫോഴ്സും സ്കൂബ ഡൈവേഴ്സും ആളൂർ പൊലീസും എത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. സമീപത്ത് നിന്നും ഇയാളുടെ ബൈക്കും ചെരിപ്പും കണ്ടുകിട്ടിയിട്ടുണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
Also Read: അയ്യപ്പ ദർശനത്തിനെത്തിയ മലമ്പുഴ സ്വദേശി സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം