സ്കൂട്ടറില്‍ മത്സ്യവില്‍പ്പനയ്ക്കിടെ വഴിരികിലെ വീട്ടില്‍ കയറിച്ചെന്ന കാസിം പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. 

അമ്പലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. അമ്പലപ്പുഴ പുറക്കാട് പഴയങ്ങാടി അഴിക്കകത്ത് തോപ്പില്‍ കാസിം (51) ആണ് അറസ്റ്റിലായത്. സ്‌കൂട്ടറില്‍ മത്സ്യ വില്‍പ്പന നടത്തുന്ന ഇയാള്‍ കരുമാടി ഭാഗത്ത് മത്സ്യ വില്‍പന നടത്തുന്നതിനിടെ, സമീപത്തെ വീട്ടില്‍ കയറി വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരോടികൂടി ഇയാളെ പിടികൂടുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് അമ്പലപ്പുഴ പോലീസെത്തി. വീട്ടുകാരുടെ പരാതിയില്‍ പോലീസ് പോക്‌സോ ചുമത്തി കേസെടുത്തു.