വീട്ടിൽ കയറി സ്ത്രീയുടെ മാല പൊട്ടിച്ചതുൾപ്പടെ വിവിധ സ്റ്റേഷനുകളിൽ പത്തോളം കേസുകളിൽ പ്രതിയാണ് ഷാജി.


തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ തോക്ക് ഷാജി എന്നറിയപ്പെടുന്ന ഷാജിയെ(39) പൊലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് വില്ലേജിൽ മുകുന്ദറ സ്വർണക്കോട് ഷാജി ഭവനിൽ ഷാജിയെ കാട്ടാക്കട പൊലീസാണ് അറസ്റ്റ് ചെയ്തത്.

വീട്ടിൽ കയറി സ്ത്രീയുടെ മാല പൊട്ടിച്ചതുൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ പത്തോളം കേസുകളിൽ പ്രതിയാണ് ഷാജി. ഗുണ്ടാ ആക്ട് പ്രകാരം നടപടി നേരിട്ടിട്ടുള്ള ഷാജി പല കേസുകളിലും ജയിലിലായിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തി വന്ന ഷാജി വീണ്ടും അറസ്റ്റിലാവുകയായിരുന്നു.